
കൊല്ലം: ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പന്നി ഫാം ഉടമ അറസ്റ്റിൽ. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവാണ് പിടിയിലായത്. രണ്ടു വർഷമായി ഇടത്തറ പണയിൽ പന്നി ഫാം നടത്തുകയാണ് ബൈജു.
പരിസരത്തുളള കുട്ടികളെ ഫാമിലെ ജോലി ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തും. ആഹാരത്തിനൊപ്പം ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകും. രാത്രിയും ഫാമിൽ തങ്ങാൻ പ്രേരിപ്പിച്ച് മൊബൈൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരും. 14 മുതൽ 16 വരെ പ്രായമുള്ള കുട്ടികളാണ് ഇര. കുട്ടികളുടെ സ്വഭാവത്തിൽ വന്ന മാറ്റം മനസിലാക്കിയ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ സമീപിച്ചു.
കൗൺസിലിംഗിൽ പീഡന വിവരം പുറത്തായി. 2022 മുതൽ പീഡനം തുടരുന്നു. കഴിഞ്ഞ മാസം പതിനൊന്നിന് മൂന്ന് കുട്ടികളുടെ പരാതിയിൽ പൊലീസ് മൂന്ന് കേസെടുത്തു. ഒളിവിൽ പോയ ബൈജുവിനെ ചടയമംഗലം പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam