വിമൽ ഉദ്യോ​ഗാർത്ഥികളെ സമീപിച്ചത് നേവി ഉദ്യോ​ഗസ്ഥനെന്ന് പറഞ്ഞ്, ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, കൊച്ചിയിൽ അറസ്റ്റിൽ

Published : Jun 26, 2026, 11:29 PM IST
youth arrest

Synopsis

ഇയാളുടെ നീക്കങ്ങളെക്കുറിച്ച് നേവി ഇന്റലിജൻസ് വിഭാ​ഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഇന്നലയാണ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: ഇന്ത്യൻ നേവിയിലെ ഉദ്യോ​ഗസ്ഥനെന്ന് പറഞ്ഞ് വൻ ജോലി തട്ടിപ്പ് നടത്തിയ യുവാവ് കൊച്ചിയിൽ പിടിയിൽ. പാലാരിവട്ടം സ്വദേശി വിമൽ എസ് നമ്പൂതിരിയാണ് അറസ്റ്റിലായത്. ഇൻഡ്യൻ നേവിയിലെ ഇന്റലിജൻസ് വിഭാ​ഗവും കേരള പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്. 

നേവിയിലെ സർവീസിലുള്ള കമാൻന്റർ റാങ്കിലുള്ള ഉദ്യോ​ഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഉദ്യോ​ഗാർത്ഥികളെ സമീപിച്ചിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ജോലി തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ കൊച്ചി പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി വാ​ഗ്ദാനം നൽകി വൻതോതിൽ പണം തട്ടിയെടുത്തതായാണ് വിവരം. ഇയാളുടെ നീക്കങ്ങളെക്കുറിച്ച് നേവി ഇന്റലിജൻസ് വിഭാ​ഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഇന്നലയാണ് അറസ്റ്റ് ചെയ്തത്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ച ഷാജിക്കും മോഷ്ടാക്കളെ സാഹസികമായി സ്റ്റേഷനിൽ എത്തിച്ച താജുദ്ദീനും ഷാജഹാനും പൊലീസിന്‍റെ ആദരം
കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണം, രണ്ടുമാസത്തിന് ശേഷം നടപടി, അഞ്ചുപേർക്കെതിരെ കേസെടുത്തു