
പോത്തൻകോട്: പോത്തൻകോട് കരൂരിൽ കർഷകന്‍റെ നൂറ് വാഴകൾ കെമിക്കൽ ഉപയോഗിച്ച് നശിപ്പിച്ചതായി പരാതി. വിമുക്തഭടനായ വേണുഗോപാലൻ നായരുടെ നൂറോളം വരുന്ന വാഴകളാണ് അജ്ഞാതർ നശിപ്പിച്ചത്. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരൂർ പാലള്ളിഏലായിൽ ആറുമാസം മുമ്പാണ് വേണുഗോപാലൻ നൂറോളം വാഴ നട്ടത്. കഴിഞ്ഞ ദിവസം രാവിലെ നോക്കിയപ്പോൾ എല്ലാം ഉണങ്ങിയ നിലയിലായിരുന്നു. പിന്നാലെ വാഴകൾ പൂർണമായും കരിഞ്ഞ നിലയിലായി. കെമിക്കൽ ലായനിയോ മറ്റോ ഉപയോഗിച്ചാണ് വാഴകൾ നശിപ്പിച്ചതെന്നാണ് സംശയമെന്ന് വേണുഗോപാലൻ നായർ പറഞ്ഞു.
കടുത്ത വേനലിലും വെള്ളം കോരി നനച്ച് പരിപാലിച്ച വാഴകളെയാണ് അജ്ഞാതർ നശിപ്പിച്ചത്. സഹകരണ ബാങ്കിൽ നിന്നും വാഴ്ച എടുത്താണ് വേണുഗോപാലൻ കൃഷി ചെയ്തത്. ഇതോടെ വായ്പ അടക്കാൻ നിവർത്തിയില്ലാത്ത അവസ്ഥയായി. വാഴകൾ നശിപ്പിച്ചതിനെതിരെ പോത്തൻകോട് പൊലീസിൽ വേണുഗോപാലൻ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam