പാലക്കാട് നഗരസഭയിൽ ബിജെപി സർപ്രൈസ്; പ്രമീള ശശിധരൻ ചെയർപേഴ്സൺ   

Published : Jan 08, 2024, 12:58 PM IST
പാലക്കാട് നഗരസഭയിൽ ബിജെപി സർപ്രൈസ്; പ്രമീള ശശിധരൻ ചെയർപേഴ്സൺ   

Synopsis

യുഡിഎഫ് സ്ഥാനാർഥി മിനി ബാബുവിന് 17 വോട്ടും സി.പി.എം സ്ഥാനാർഥി ഉഷാ രാമചന്ദ്രന് 7 വോട്ടും ലഭിച്ചു. 

പാലക്കാട് : ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പുതിയ ചെയർപേഴ്സണായി പ്രമീള ശശിധരനെ തെരഞ്ഞെടുത്തു. 52 അംഗ ഭരണസമിതിയിൽ 28 വോട്ടുകൾ നേടിയാണ് മുൻ ചെയർപേഴ്സൺ കൂടിയായ പ്രമീള വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി മിനി ബാബുവിന് 17 വോട്ടും സി.പി.എം സ്ഥാനാർഥി ഉഷാ രാമചന്ദ്രന് 7 വോട്ടും ലഭിച്ചു. പാർട്ടിയിലെ ഭിന്നതയെത്തുടർന്ന് കഴിഞ്ഞ മാസം പ്രിയ അജയൻ രാജി വച്ചതിനെത്തുടർന്നാണ് തെരത്തെടുപ്പ് നടന്നത്. 2015 മുതൽ 2020 വരെയും പ്രമീള ശശിധരൻ ബിജെപി ഭരണസമിതിയിൽ ചെയർപേഴ്സണായിരുന്നു.  

ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മാലദ്വീപ്, പൊട്ടിത്തെറിക്ക് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് ചൈനയിൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്