കുടുങ്ങിയത് കോളേജിന്റെ 3ാം നിലയിലെ സൺഷേഡിൽ, പോരാത്തതിന് ഗര്‍ഭിണിയും; 'എന്റെ മുക്കം' തുണയിൽ പൂച്ചയ്ക്ക് രക്ഷ

Published : Mar 19, 2024, 05:29 PM IST
കുടുങ്ങിയത് കോളേജിന്റെ 3ാം നിലയിലെ സൺഷേഡിൽ, പോരാത്തതിന് ഗര്‍ഭിണിയും;  'എന്റെ മുക്കം' തുണയിൽ പൂച്ചയ്ക്ക് രക്ഷ

Synopsis

എഞ്ചിനീയറിംഗ് കോളേജിന്റെ മൂന്നാം നിലയില്‍ കുടുങ്ങിപ്പോയത് ഗര്‍ഭിണിയായ പൂച്ച; ഒടുവില്‍ സാഹസികമായി രക്ഷാപ്രവര്‍ത്തനം

കോഴിക്കോട്: മുക്കത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിന്റെ മൂന്നാം നിലയില്‍ കുടുങ്ങിപ്പോയ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി. കെഎം സി ടി എഞ്ചിനീയറിംഗ് കോളേജിന്റെ മൂന്നാം നിലയിലെ സണ്‍ഷേഡില്‍ എങ്ങിനെയോ എത്തിപ്പെട്ട പൂര്‍ണഗര്‍ഭിണിയായ പൂച്ച ഇവിടെ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ വിഷമിക്കുന്നത് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ചാടി രക്ഷപ്പെടാന്‍ കഴിയുന്നതിലും ഉയരത്തിലായിരുന്നു ഈ സമയത്ത് പൂച്ച ഉണ്ടായിരുന്നത്. ഇതോടെ വിദ്യാര്‍ത്ഥികളും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. പിന്നീട് വിദ്യാര്‍ത്ഥികള്‍ തന്നെ 'എന്റെ മുക്കം' സന്നദ്ധസേന പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പൂച്ചയെ രക്ഷപ്പെടുത്താമെന്ന് ഏറ്റ ഇവര്‍ ഒട്ടും വൈകാതെ തന്നെ കാംപസില്‍ എത്തിച്ചേര്‍ന്നു. 

സന്നദ്ധ സേനയിലെ അംഗങ്ങളായ കബീര്‍ കള്ളന്‍തോട്, ബാബു എള്ളങ്ങല്‍, അക്കു മണാശ്ശേരി എന്നിവാരണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കാച്ച് പോളും വലിയ വടവും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളുമായാണ് സംഘം എത്തിയത്. മുകള്‍ നിലയില്‍ നിന്നും കയറില്‍ തൂങ്ങിയാണ് സംഘം പൂച്ച ഇരിപ്പുറപ്പിച്ച സണ്‍ഷേഡിലേക്ക് ഇറങ്ങിയത്. പിന്നീട് പൂച്ചയെ കയറില്‍ ബന്ധിച്ച് സാവധാനം താഴേക്ക് ഇറക്കി. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ക്ലാസ് മുറികളില്‍ നിന്ന് ലൈവായി ഇതെല്ലാം കണ്ടു നിന്ന വിദ്യാര്‍ത്ഥികള്‍ വലിയ കൈയ്യടി നല്‍കിയാണ് എന്റെ മുക്കം പ്രവര്‍ത്തകരെ എതിരേറ്റത്.

സ്കൂളുകൾക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും ഏപ്രിൽ 5ന് പ്രാദേശിക അവധി; തിരുവനന്തപുരത്തെ 5 പഞ്ചായത്തുകൾക്ക് ബാധകം

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു