പൂർണ ഗർഭിണിയായ പൂച്ച കോളജിന്‍റെ മുകളിൽ കുടുങ്ങി, കുട്ടികളുടെ കോൾ, പാഞ്ഞെത്തി സന്നദ്ധപ്രവർത്തകർ, ഹാവൂ!!

Published : Mar 19, 2024, 02:37 PM IST
പൂർണ ഗർഭിണിയായ പൂച്ച കോളജിന്‍റെ മുകളിൽ കുടുങ്ങി, കുട്ടികളുടെ കോൾ, പാഞ്ഞെത്തി സന്നദ്ധപ്രവർത്തകർ, ഹാവൂ!!

Synopsis

വലിയ വടവും മറ്റ് സാമഗ്രകളുമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: മുക്കത്ത് എഞ്ചിനിയറിങ് കോളേജിന്‍റെ മൂന്നാം നിലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി സന്നദ്ധ പ്രവര്‍ത്തകര്‍. പൂര്‍ണ്ണ ഗര്‍ഭിണിയായ പൂച്ചയെയാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കെഎംസിടി എഞ്ചിനിയറിങ് കോളേജിലെ മൂന്നാം നിലയിലെ സണ്‍ ഷേഡിലാണ് പൂച്ച കുടുങ്ങിയത്.

പൂച്ചയെ മൂന്നാം നിലയിൽ കുടുങ്ങിയ നിലയിൽ കണ്ട വിദ്യാർത്ഥികള്‍ സന്നദ്ധ സേനയെ വിവരം അറിയിക്കുകയായിരുന്നു. സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ ഉടന്‍ കോളേജിലെത്തി. വലിയ വടവും മറ്റ് സാമഗ്രകളുമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതെല്ലാം കണ്ട് പരിഭ്രമിച്ച് പൂച്ചയെങ്ങാനും താഴേക്ക് ചാടുമോയെന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികള്‍. അതൊന്നും കഴിച്ചില്ലല്ലോ, ദാഹിക്കുന്നുണ്ടാവുമല്ലോ എന്നെല്ലാം അവർ ആശങ്കപ്പെട്ടു. 

സാഹസികമായി മൂന്നാം നിലയിലെ സണ്‍ ഷേഡിലേക്ക് കടന്ന് സന്നദ്ധ പ്രവര്‍ത്തകരിലൊരാള്‍ പൂച്ചയെ വലയിലാക്കി. ശേഷം കയറുപയോഗിച്ച് താഴേക്ക് ശ്രദ്ധയോടെ ഇറക്കി. താഴെ എത്തിയതും പൂച്ച ഓടിരക്ഷപ്പെട്ടു. ഇതോടെയാണ് വിദ്യാർത്ഥികള്‍ക്ക് ആശ്വാസമായത്.

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു