നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചു, സംഭവം വനമേഖലയിൽ നിന്ന് 5 കി.മീ കാൽനടയായെത്തവേ

Published : Dec 30, 2024, 04:05 PM ISTUpdated : Dec 30, 2024, 05:57 PM IST
നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചു, സംഭവം വനമേഖലയിൽ നിന്ന് 5 കി.മീ കാൽനടയായെത്തവേ

Synopsis

നാലുദിവസം മുൻപാണ് കൽച്ചാടിയിൽനിന്ന് കുടുംബസമേതം വനമേഖലയ്ക്കകത്തെ ചെള്ളിക്കയത്തിലേക്ക് ഇവർ താമസംമാറിയത്.

തൃശ്ശൂർ: നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയോരത്ത്  പ്രസവിച്ചു. ചെള്ളിക്കയം വനമേഖലയിൽ താമസിക്കുന്ന സലീഷയാണ് വഴിയരികിൽ ആൺകുഞ്ഞിന് ജന്മംനൽകിയത്. കഴിഞ്ഞ ദിവസം നേർച്ചപ്പാറയിലാണ് സംഭവം. പ്രസവ വേദനയെ തുടർന്ന് വനമേഖലയിലെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്ററിലധികം കാൽനടയായി നേർച്ചപ്പാറയിലെത്തിയ
പ്പോഴായിരുന്നു പ്രസവം.

നാലുദിവസം മുൻപാണ് കൽച്ചാടിയിൽനിന്ന് കുടുംബസമേതം വനമേഖലയ്ക്കകത്തെ ചെള്ളിക്കയത്തിലേക്ക് ഇവർ താമസംമാറിയത്.  രാവിലെ പ്രസവവേദന തുടങ്ങിയതോടെ വന മേഖലയിൽനിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് സലീഷയും ഭർത്താവും നേർച്ചപ്പാറയിലെത്തുന്നത്. ഇവിടെ വെച്ച് വേദന കൂടുകയും ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. 

യുവതിയെ അവശനിലയിൽ കണ്ട പ്രദേശവാസികൾ അമ്മയേയും കുഞ്ഞിനെയും തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി. വിവരമറിഞ്ഞ് പഞ്ചായത്തംഗവും എസ്ടി പ്രമോട്ടറുമടക്കം സ്ഥലത്തെത്തി. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടേയും കുഞ്ഞിന്‍റേയും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More : വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ആരോപണം; വയനാട് എസ്പിക്ക് പരാതി നൽകി ഐസി ബാലകൃഷ്ണൻ എംഎൽഎ

വീഡിയോ സ്റ്റോറി കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ