തിരുവനന്തപുരത്ത് മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്

Web Desk   | Asianet News
Published : Mar 11, 2022, 10:19 PM IST
തിരുവനന്തപുരത്ത്  മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക്  പരിക്ക്

Synopsis

യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മാല മോഷണ ശ്രമം.  മാലയിൽ പിടുത്തമിട്ട മോഷ്ടാവ്, യുവതി നിലത്തു വീണിട്ടും പിടിവിട്ടില്ല. 

തിരുവനന്തപുരം: കാട്ടാക്കടയിൽ (Kattakkada) മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക്  പരിക്ക്. കാട്ടാക്കട സ്വദേശിയായ 31കാരി ജ്യോതികയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി  എട്ടരയോടെ ആണ് സംഭവം.

യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മാല മോഷണ ശ്രമം.  മാലയിൽ പിടുത്തമിട്ട മോഷ്ടാവ്, യുവതി നിലത്തു വീണിട്ടും പിടിവിട്ടില്ല. ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടികൂടി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം