പുലിയോട് സാമ്യമുള്ള ജീവി ഡാം സൈറ്റിന് സമീപം; നിരീക്ഷിക്കാന്‍ സിസിടിവി; ഉറപ്പായാല്‍ കൂട് വെക്കാന്‍ വനംവകുപ്പ്

Published : Nov 13, 2024, 05:34 PM IST
പുലിയോട് സാമ്യമുള്ള ജീവി ഡാം സൈറ്റിന് സമീപം; നിരീക്ഷിക്കാന്‍ സിസിടിവി; ഉറപ്പായാല്‍ കൂട് വെക്കാന്‍ വനംവകുപ്പ്

Synopsis

കോഴിക്കോട് നാരങ്ങാതോട് പതങ്കയത്തെ സ്വകാര്യ മിനി ജലവൈദ്യുതി പദ്ധതിയുടെ ഡാം സൈറ്റില്‍ പുലിയുടെ സാമ്യമുള്ള ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തി. 

കോഴിക്കോട്: കോഴിക്കോട് നാരങ്ങാതോട് പതങ്കയത്തെ സ്വകാര്യ മിനി ജലവൈദ്യുതി പദ്ധതിയുടെ ഡാം സൈറ്റില്‍ പുലിയുടെ സാമ്യമുള്ള ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തി. സ്ഥിരീകരണത്തിനായി വനം വകുപ്പ് പ്രദേശത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. പുലര്‍ച്ചെ നാലരയോടെ ഡാം സൈറ്റിലെ സിസിടിവിയിലാണ് പുലിയുടേതിന് സമാനമായ ജന്തുവിന്‍റെ രൂപം പതിഞ്ഞത്. ജീവനക്കാര്‍ നേരിട്ട് കണ്ടതായും വനം വകുപ്പിന് മൊഴി നല്‍കി. തുടര്‍ന്നാണ് സ്ഥിരീകരണത്തിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി