തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ സഖറിയാസ് കട്ടയ്ക്കൽ അന്തരിച്ചു

Web Desk   | Asianet News
Published : Feb 07, 2020, 06:23 AM IST
തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ സഖറിയാസ് കട്ടയ്ക്കൽ അന്തരിച്ചു

Synopsis

പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം  ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഒൻപത് മണി മുതൽ തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.

കോഴിക്കോട്: തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ സഖറിയാസ് കട്ടയ്ക്കൽ (93) കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ അന്തരിച്ചു. 1988 മുതൽ 1991 വരെ കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഇടവക വികാരിയായി സേവനം അനുഷ്ഠിഠിച്ചിരുന്നു. തലശ്ശേരി, മാനന്തവാടി, താമരശ്ശേരി രൂപതകളിലെ വേനപ്പാറ, മരുതോങ്കര, മണിമൂളി, തരിയോട്, ആലക്കോട്, കണിച്ചാർ, ഉദയഗിരി, ചുങ്കക്കുന്ന്, പേരട്ട, നെല്ലിക്കാംപൊയിൽ, എടൂർ, പാലാവയൽ, വിളക്കന്നൂർ എന്നീ ഇടവകകളിലും സേവനം അനുഷ്ഠിഠിച്ചി ട്ടുണ്ട്.

പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം  ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഒൻപത് മണി മുതൽ തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്  കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന ശുശൂഷകൾക്ക് ശേഷം വൈകുന്നേരം 3:30-ന് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു