'മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നു'; വൈദികന് നേരെ പിതാവിന്‍റെ ആക്രമണം  

Published : Sep 25, 2022, 03:28 PM ISTUpdated : Sep 25, 2022, 03:47 PM IST
'മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നു'; വൈദികന് നേരെ പിതാവിന്‍റെ ആക്രമണം  

Synopsis

പരിക്കേറ്റ ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂര്‍: കുന്നംകുളത്ത് വൈദികന് നേരെ ആക്രമണം.  ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാൽ സ്വദേശി വിൽസൺ എന്നയാളാണ് വികാരി ഫാ.ജോബിയെ മർദ്ദിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.  പരിക്കേറ്റ ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ട് നിന്നെന്നു ആരോപിച്ചാണ് മർദ്ദനം. ന്ന് ഉച്ചയോടെയാണ് സംഭവം. കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയ വൈദികന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. തലയിലും പുറത്തും പരിക്കേറ്റു. കുറച്ച് ദിവസം മുമ്പാണ് വില്‍സന്‍റെ മകളുടെ വിവാഹം പള്ളിയില്‍ വെച്ച് നടന്നത്. വൈദികന്‍റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തില്‍ വില്‍സന് താല്‍പര്യമുണ്ടായിരുന്നില്ല. വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വില്‍സന്‍ ഒളിവിലാണ്. 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി