കോഴിക്കോട് വീട്ടില്‍ നിന്നും കാണാതായ 8 വയസ്സുകാരന്‍റെ മൃതദേഹം പുഴയില്‍; കണ്ണീരോടെ നാട്

Published : Sep 25, 2022, 01:56 PM ISTUpdated : Sep 25, 2022, 02:06 PM IST
കോഴിക്കോട് വീട്ടില്‍ നിന്നും കാണാതായ 8 വയസ്സുകാരന്‍റെ മൃതദേഹം പുഴയില്‍;  കണ്ണീരോടെ നാട്

Synopsis

കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന്  ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ ഇവിടെയെത്തി പരിശോധന നടത്തി.

താമരശ്ശേരി: കോഴിക്കോട് താമരശേരി അണ്ടോണയില്‍ കാണാതായ എട്ടു വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ മുഹമ്മദ് അഷ്റഫിന്‍റെ മകന്‍, മുഹമ്മദ് അമീന്‍റെ മൃതദേഹമാണ് വീടിന് സമീപത്തെ പുഴയില്‍ കണ്ടെത്തിയത്. കുട്ടിക്കായി പ്രതീക്ഷയോടെ തെരെച്ചില്‍ തുടരുന്നതിനിടെ മൃതദേഹം കണ്ടെത്തിയത് ഗ്രാമത്തെയാകെ ദുഖത്തിലാഴ്ത്തി.

മുഹമ്മദ് അമീനെ കണ്ടെത്തുമെന്ന പ്രതീക്ഷയിലും ഇതിനായുള്ള പ്രാര്‍ത്ഥനയിലുമായിരുന്നു  നാടും നാട്ടുകാരും. എവിടേക്കെങ്കിലും കുട്ടി മാറി നിന്നതാവാമെന്നായിരുന്നു വീട്ടുകാരും കരുതിയിരുന്നത്. അതിനാല്‍ വീടിന് സമീപത്തെ പുഴയില്‍ തെരച്ചില്‍ നടത്തുമ്പോഴും മറ്റിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നാല് മണിയോടെയാണ് മുഹമ്മദ് അമീനെ കാണാതായത്. 

ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ തെരിച്ചിലിനിടെ പുഴയില്‍ നിന്ന് മുഹമ്മദ് അമീന്‍റെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന്  ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ ഇവിടെയെത്തി പരിശോധന നടത്തി. വീടിനടുത്തും പരിസരപ്രദേശങ്ങളിലും ഇന്നലെ അര്‍ദ്ധ രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാവിലെ തെരച്ചില്‍ വീണ്ടും തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

നാട്ടുകാരുടെ  പ്രിയപ്പെട്ടവനായിരുന്നു അമീന്‍. കുസൃതിയോടെ എന്നും കണ്ടിരുന്ന എട്ടുവയസ്സകാരന്‍റെ വിയോഗത്തിന്‍റെ ദുഖത്തിലാണ് അണ്ടോണ എന്ന ഗ്രാമം.   മുഹമ്മദ് അമീന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുഹമ്മദ് അമീന്‍ കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അമീന്‍. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്