സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ സംസാരിച്ച് വേദിയില്‍ നിന്ന് മടങ്ങുമ്പോൾ കുഴഞ്ഞുവീണ് പ്രിന്‍സിപ്പാള്‍ മരിച്ചു

Published : Feb 11, 2024, 07:53 AM IST
സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ സംസാരിച്ച് വേദിയില്‍ നിന്ന് മടങ്ങുമ്പോൾ കുഴഞ്ഞുവീണ് പ്രിന്‍സിപ്പാള്‍ മരിച്ചു

Synopsis

കോഴിക്കോട് ഇര്‍ഷാദിയ കോളജ് പ്രിന്‍സിപ്പല്‍, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മലപ്പുറം മാസ് കോളജ് അധ്യപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്

കോഴിക്കോട്: സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളും മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശിയുമായ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തത്.

കോഴിക്കോട് ഇര്‍ഷാദിയ കോളജ് പ്രിന്‍സിപ്പല്‍, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മലപ്പുറം മാസ് കോളജ് അധ്യപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഡൂര്‍ എ.കെ കുഞ്ഞിമൊയ്തീന്‍ എന്ന ഹൈദറാണ് പിതാവ്. മുണ്ട്പറമ്പ് സ്വദേശി ലുബൈബ സി.എച്ച് ആണ് ഭാര്യ. നാല് മക്കളുണ്ട്. മൃതദേഹം രാവിലെ ഒന്‍പതിന് കോഡൂര്‍ വരിക്കോട് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്