എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Published : Sep 02, 2026, 01:33 AM IST
accident

Synopsis

കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു, ഇദ്ദേഹത്തെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. അപകടത്തെ തുടർന്ന് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംചാലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കുറ്റ്യാടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോരി ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ ബസ് യാത്രക്കാരെയും ലോറിയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുടുങ്ങിപ്പോയ നിലയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത് തുറവൂരിൽ നിന്ന്
പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി; പ്രതിഷേധ പ്രമേയം പാസാക്കി