സിഎൻജി നാല് സിലിണ്ടറും കാലി, ഡീസലിൽ ഓടിക്കൊണ്ടിരിക്കെ കോഴിക്കോട് സ്വകാര്യ ബസിന് തീപിടിച്ചു; ആളപായമില്ല

Published : Apr 11, 2026, 05:42 PM IST
Fire

Synopsis

കോഴിക്കോട് മാങ്കാവ്-പന്തീരാങ്കാവ് റൂട്ടിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. പുക ഉയർന്നപ്പോൾ തന്നെ യാത്രക്കാരും ജീവനക്കാരും ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ലെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. സിഎൻജി സിലിണ്ടറുകൾ കാലിയായിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. കോഴിക്കോട് മാങ്കാവ് - പന്തീരാങ്കാവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍ തന്നെ ജീവനക്കാരും യാത്രക്കാരും പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവമുണ്ടായത്. ഡീസലിന് പുറമെ സിഎന്‍ജി വാതകം കൂടി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതായിരുന്നു ബസ്. വാഹനത്തില്‍ ആകെ നാല് സിഎന്‍ജി സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും കാലിയായിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. മീഞ്ചന്തയില്‍ നിന്നും അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കയത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാര്‍ സഞ്ചരിച്ച ബസ് കൊയിലാണ്ടി എത്തിയപ്പോൾ കണ്ടെയ്‌നര്‍ ലോറിയിടിച്ചു, 28 പേര്‍ക്ക് പരിക്ക്