'റോംഗ് സൈഡിൽ ചീറിപ്പാഞ്ഞ് ശോഭാസ്', കാണിപ്പയ്യൂരിൽ വെച്ച് കാറിന് മുകളിലേക്ക് ഇടിച്ച് കയറി, തലനാരിഴയ്ക്ക് രക്ഷ

Published : Feb 08, 2024, 06:48 PM IST
'റോംഗ് സൈഡിൽ ചീറിപ്പാഞ്ഞ് ശോഭാസ്', കാണിപ്പയ്യൂരിൽ വെച്ച് കാറിന് മുകളിലേക്ക് ഇടിച്ച് കയറി, തലനാരിഴയ്ക്ക് രക്ഷ

Synopsis

ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ബസിന്റെയും മുൻവശം തകർന്നു. കാറോടിച്ചിരുന്നയാളും വാഹനത്തിലുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് ജീവൻ പോകാതെ രക്ഷപ്പെട്ടത്.

കുന്നംകുളം: തൃശ്ശൂർ കാണിപ്പയ്യൂരിൽ അമിത വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ച് അപകടം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ശോഭാസ് ബസ് ദിശ തെറ്റിച്ച് മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന മഹീന്ദ്ര എക്സ് യു വി കാറിനു മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ബസിന്റെയും മുൻവശം തകർന്നു. ആർക്കും കാര്യമായി പരിക്കില്ല. കാറോടിച്ചിരുന്നയാളും വാഹനത്തിലുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് ജീവൻ പോകാതെ രക്ഷപ്പെട്ടത്. ബസ് അമിത വേഗതയിലെത്തി കാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇൻസ്പെക്ടർ ബെന്നി, സിവിൽ പൊലീസ് ഓഫീസർ ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ പെട്ട വാഹനങ്ങള്‍ പിന്നീട് റിക്കവറി വാഹനത്തിന്‍റെ സഹായത്തോടെ റോഡിൽ നിന്നും മാറ്റി.

Read More : മനുവിന്‍റ മൃതദേഹം കുടുംബം ഏറ്റെടുത്തു; പങ്കാളിക്ക് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാം, എതിർപ്പില്ലെന്ന് ബന്ധുക്കൾ
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു