കല്യാണം കഴിക്കാം, സ്ഥിരം യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവർ യുവതിയെ തൃശൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: അറസ്റ്റ്

Published : Jul 29, 2025, 12:18 PM IST
thrissur rape case

Synopsis

വിവാഹ വാഗ്ദാനം നൽകി തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി പീഡിപ്പിക്കുയായിരുന്നു.

തൃശൂർ: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. ബസിലെ പരിചയത്തിന് പിന്നാലെ ഇവർ തമ്മിൽ ഇഷ്ടത്തിലായി. പിന്നാലെ അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി മയക്കിയ ശേഷം പീഡിപ്പിക്കുയായിരുന്നു.

ഈ മാസം 17 ആയിരുന്നു സംഭവം. ലോഡ്ജിലെത്തി മുറി എടുത്ത ശേഷം യുവതിക്ക് അക്ഷയ് കുടിക്കാൻ ഒരു പാനീയം നൽകി. ഇതോടെ പാതി മയക്കത്തിലായി യുവതിയെ പ്രതി പീഡിപ്പിക്കുയായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ യുവതി അന്ന് പരാതി നൽകിയിരുന്നില്ല. തുടർന്ന് 27-07-2025 തീയ്യതി രാവിലെ 11.30 മണിയോടെ പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ബസ് കൊടുങ്ങല്ലൂർ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്ത സമയം പ്രതിക്ക് മറ്റ് സ്ത്രീകളുമായി അടുപ്പമുള്ളത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പരാതിക്കാരിയെ അസഭ്യം പറയുകയും ആക്രമിച്ച് മാനഹാനി വരുത്തുകയും ചെയ്തു.

ഇതോടെ യുവതി പൊലീസിനെ സീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അക്ഷയ് കൊടുങ്ങല്ലൂർ, ചേർപ്പ്, നെടുപുഴ, ഫറോക്ക് പൊലീസ് സ്റ്റേഷനുകളായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെയും, യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെയും, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിലെയും, മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ ഗുരുതുരമായി പരിക്കേൽക്കാൻ ഇടയായ രണ്ട് കേസിലെയും അടക്കം അഞ്ച് ക്രമിനൽ കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം കെ, ജി.എസ്.സി.പി .ഒ മാരായ ധനേഷ്, ഷിജിൻനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിൽ സിപിഒ മരിച്ച നിലയിൽ
സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, സുഹൃത്ത് ഇറങ്ങിയോടി; സംഭവം തിരുവനന്തപുരത്ത്