ബെംഗളൂരുവിൽ നിന്നും കൊച്ചിക്ക് ബസ് കയറി, രഹസ്യ വിവരം കിട്ടി പൊലീസെത്തി, കയ്യിലുണ്ടായിരുന്നത് 6 കിലോ ക‌ഞ്ചാവ്; 2 യുവാക്കൾ പിടിയിൽ

Published : Jul 29, 2025, 10:42 AM IST
ganja seized

Synopsis

കളമശ്ശേരിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. 6 കിലോയോളം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. മണ്ണാർക്കാട് സ്വദേശികളായ രണ്ടു യുവക്കൾ കസ്റ്റഡിയിൽ.

കൊച്ചി: കളമശ്ശേരിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. 6 കിലോയോളം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. മണ്ണാർക്കാട് സ്വദേശികളായ രണ്ടു യുവക്കൾ കസ്റ്റഡിയിൽ. ബെംഗളൂരുവിൽ നിന്നും വരികയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എച്ച്.എം.ടി പ്രീമിയർ ജംഗഷന് സമീപത്തു വച്ചാണ് എക്സൈസ് പ്രതികളെ പിടികൂടിയത്. മണ്ണാർക്കാട് സ്വദേശികളായ റിസ്വാൻ, റിയാസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരു- എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് യുവാക്കൾ സ്വകാര്യ വാഹനത്തിൽ കയറിയത്. മൂന്ന് കവറുകളിലായി ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ നീക്കം.

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്