കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; പുതുവര്‍ഷ ദിനത്തിലെ അക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published : Jan 06, 2024, 10:13 AM IST
കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; പുതുവര്‍ഷ ദിനത്തിലെ അക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍

Synopsis

നിർത്തിയിട്ട മറ്റൊരു ബസിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർക്ക് നേരെയാണ് ക്രൂര ആക്രമണം നടന്നത്. ഒരാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം. നിർത്തിയിട്ട മറ്റൊരു ബസിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർക്ക് നേരെയാണ് ക്രൂര ആക്രമണം നടന്നത്. സംഭവത്തില്‍ ഒരാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് - കണ്ണൂർ റൂട്ടിലെ പായും പുലി ബസിലെ ഡ്രൈവർ പി എം ബിനീഷ് ആണ് അറസ്റ്റിലായത്. നാല് പേരെ കൂടി പിടിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവം പുതുവത്സര ദിനത്തിൽ ചക്കോരത്ത് കുളം പെട്രോൾ പമ്പിന് സമീപം. അക്രമത്തിൽ സമാന എന്ന ബസിലെ ഡ്രൈവർ റഫ നാസിനാണ് പരിക്കേറ്റത്. അക്രമ കാരണം സമയത്തെ ചൊല്ലിയുള്ള തർക്കമെന്ന് സൂചന.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു