സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ മുകളിലേക്ക്, ഇടക്ക് പാട്ടിന് താളം പിടി, അപകടകരമായ രീതിയിൽ ബസ് ഡ്രൈവിംഗ്

Published : Aug 26, 2023, 01:00 PM IST
സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ മുകളിലേക്ക്, ഇടക്ക് പാട്ടിന് താളം പിടി, അപകടകരമായ രീതിയിൽ ബസ് ഡ്രൈവിംഗ്

Synopsis

അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ മറ്റ് ജീവനക്കാരും ഡ്രൈവര്‍ക്ക് ഒപ്പം കൂടി. രണ്ടാഴ്ച്ച മുമ്പ് ആഗസ്റ്റ് 14 ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തു വന്നത്. ദൃശ്യങ്ങൾ വൈറലായതിന  പിന്നാലെ കാലടി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി : സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്. ബസിലെ പാട്ടിനൊപ്പം താളം പിടിച്ചും, സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമായിരുന്നു ഡ്രൈവറുടെ അഭ്യാസം. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ മറ്റ് ജീവനക്കാരും ഡ്രൈവര്‍ക്ക് ഒപ്പം കൂടി. രണ്ടാഴ്ച്ച മുമ്പ് ആഗസ്റ്റ് 14 ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തു വന്നത്. ദൃശ്യങ്ങൾ വൈറലായതിന  പിന്നാലെ കാലടി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.

asianet nwws


 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്