വയനാട്ടിൽ സ്വകാര്യ ബസ്സുടമ ജീവനൊടുക്കി; കട ബാധ്യത കാരണമെന്ന് ബന്ധുക്കൾ

By Web TeamFirst Published Jul 20, 2021, 8:48 AM IST
Highlights

അമ്പലവയൽ കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണിയാണ് മരിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ബസ് ഓടാത്തതിനാൽ രാജാമണി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

വയനാട്: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ബസ് സര്‍വീസ് നടത്താനാകാത്തിനാലുണ്ടായ  മാനസിക വിഷമം മൂലം വയനാട് അമ്പലവയലില്‍ സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്തു. കടൽമാട് പെരുമ്പാടിക്കുന്നിൽ പി സി രാജാമണിയാണ്  മരിച്ചത്. ബസ് നിര്‍ത്തിയിട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന്  ബന്ധുക്കൾ പറഞ്ഞു

ബത്തേരി വടുവഞ്ചാല്‍ റോഡിലോടുന്ന ബ്രഹ്മപുത്ര ബസിന്‍റെ ഉടമയാണ് രാജാമണി. കഴിഞ്ഞ കുറെ കാലമായി ബസ് ഓടാത്തതിനാല്‍ കടം പ്രതിദിനം കൂടുന്നൂുവെന്നും ഇനി മുന്നോട്ട് പോകാനാകില്ലെന്നും സുഹൃത്തുക്കളെ വിളിച്ചറിയിച്ചാണ് രാജാമണി അത്മഹത്യക്ക് ശ്രമിച്ചത്. അന്വേഷിച്ചെത്തിയ സുഹൃത്തുക്കള്‍ വീടിന് ഒരു കീലോമീറ്റര്‍ അകലെയുള്ള റബര്‍ത്തോട്ടത്തില്‍ വെച്ച്  അവശനിലയില്‍ കണ്ടെത്തി. ഉടനെ വയനാട്ടിലെ സ്വകാര്യമെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു. രാജാമണിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുന്നു. വിവിധ രോഗങ്ങള്‍ക്ക് കഴിഞ്ഞ കുറെ കാലമായി രാജാമണി ചികില്‍സയിലാണ്. ഇതും ആത്മഹത്യയ്ക്ക് കാരണമാകാമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!