ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്, എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെച്ചു

Published : May 27, 2024, 01:09 PM IST
ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്, എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെച്ചു

Synopsis

ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടുന്നത് സ്ഥലകുറവുള്ള ബസ് സ്റ്റാൻഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം ബസ് ഉടമകളുടെ വാദം.

പാലക്കാട്: ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പാർക്കിംഗ് പരിഷ്കരണത്തിനെതിരെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സമരം ചെയ്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. അപകടങ്ങൾ കുറയ്ക്കാനായി ബസ് ബേകളിൽ ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടണമെന്ന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ ബസ് ഉടമകളും ജീവനക്കാരും രംഗത്ത് വന്നു.

ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടുന്നത് സ്ഥലകുറവുള്ള ബസ് സ്റ്റാൻഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം ബസ് ഉടമകളുടെ വാദം. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ പ്രതിഷേധമായി ഉടമകൾ ബസുകൾ പഴയ രീതിയിൽ പാർക്കിംഗ് ചെയ്തു പ്രതിഷേധിക്കുകയായിരുന്നു. ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നിന്നുള്ള എല്ലാ സർവീസുകളും ഉടമകൾ താത്കാലികമായി നിർത്തിവെച്ചു.

Read More :  മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത് മക്കളുടെ മുന്നിലിട്ട്, പിന്നാലെ കീഴടങ്ങൽ; ഞെട്ടലിൽ അയൽവാസികൾ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ