80 ഓളം ബസുകൾ ഓടുന്ന പ്രധാന പാത പൊളിഞ്ഞിട്ട് കാലങ്ങളായി, ഒറ്റപ്പാലത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചു; 27 മുതൽ അനിശ്ചിതകാല സമരം

Published : Jul 19, 2026, 05:04 PM IST
Private bus strike

Synopsis

ഒറ്റപ്പാലം - ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നാളെ പണിമുടക്കും. റോഡ് നന്നാക്കിയില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസുടമകൾ അറിയിച്ചു. എൺപതോളം ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്

പാലക്കാട്: ഒറ്റപ്പാലം - ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നാളെ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ റൂട്ടിലോടുന്ന ബസുകളാണ് സമരം പ്രഖ്യാപിച്ചത്. നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ച പാതയിലൂടെ എൺപതോളം ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. നാളത്തെ സമരത്തിന് ശേഷവും റോഡ് നന്നാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂവച്ചലിൽ യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയതെന്ന് വിവരം
പ്ലാസ്റ്റിക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ കുടുങ്ങി യുവാവിന്റെ വിരലുകൾ അറ്റു; കമ്പനിയിൽനിന്ന് ചികിത്സാ സഹായം ലഭിച്ചില്ലെന്ന് പരാതി