സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി, രക്ഷിച്ച് കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published : Sep 04, 2026, 09:22 AM IST
Youth jumps into river

Synopsis

ഒരാള്‍ പുഴയില്‍ ചാടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്ന മേപ്പയൂര്‍ പൊലീസും ചേര്‍ന്ന് ഷൈജലിനെ വെള്ളത്തില്‍ നിന്ന് കരയ്‌ക്കെത്തിക്കുകയായിരുന്നു.

കോഴിക്കോട്: പുഴയില്‍ ചാടിയ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചേനോളി പരപ്പില്‍ ഷൈജല്‍(38) ആണ് മരിച്ചത്. കുറ്റ്യാടി പുഴയുടെ ഭാഗമായ ചാനിയംകടവിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. ഒരാള്‍ പുഴയില്‍ ചാടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്ന മേപ്പയൂര്‍ പൊലീസും ചേര്‍ന്ന് ഷൈജലിനെ വെള്ളത്തില്‍ നിന്ന് കരയ്‌ക്കെത്തിക്കുകയായിരുന്നു.

ഷൈജലിനെ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഷൈജല്‍. മുന്‍പ് പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കവർ പോലും പൊട്ടിച്ചിട്ടില്ല, റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍
ടിക്കറ്റിൽ തീയതി തിരുത്തി ഒട്ടിച്ചു, സമ്മാനമുണ്ടെന്ന് വിശ്വസിപ്പിച്ച് വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകളും പണവും തട്ടി