
തിരുവനന്തപുരം : പാറശ്ശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ ലത (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്രിയാ ലത യൂട്യൂബ് ചാനൽ നടത്തിയിരുന്നു. പ്രധാനമായും കുക്കറി വീഡിയോകളായിരുന്നു യുട്യൂബ്ബ് ചാനലിൽ ഇട്ടിരുന്നത്. പക്ഷേ ഈ മാസം 25 ന് പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ജീവനൊടുക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു. 'വിട പറയുകയാണെൻ ജന്മം' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ചിത്രങ്ങൾ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രിയിലാണ് പാറശ്ശാലയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. കൊച്ചിയിൽ ജോലി ചെയ്യുന്ന മകൻ ഇന്നലെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam