കോഴിക്കോട് ക്വാറിയില്‍ നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി

Published : Aug 07, 2021, 04:48 PM IST
കോഴിക്കോട് ക്വാറിയില്‍ നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി

Synopsis

ക്വാറിയുടെ തൊട്ടടുത്ത് സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു വെടി മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്...

കോഴിക്കോട്: ക്വാറിയില്‍ നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറ ക്വാറിക്ക് സമീപത്തുനിന്നാണ് വെടി മരുന്നുകള്‍ പിടികൂടിയത്. 75 ജലാറ്റിന്‍ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടികൂടിയത്. ക്വാറിയുടെ തൊട്ടടുത്ത് സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു വെടി മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്.

റൂറല്‍ എസ് പി ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവമ്പാടി സ്റ്റേഷന്‍ ഓഫീസര്‍ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെടി മരുന്നുകള്‍ പിടികൂടിയത്. സീനിയർ സിൃപിഒ സ്വപ്നേഷ്, മനീഷ്, അനീസ്, അനൂപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്