അടഞ്ഞുകിടക്കുന്ന പെട്ടിക്കട, പക്ഷേ ആളുകൾ വന്ന് പോകുന്നു! വിവരം ലഭിച്ചതോടെ പൊലീസ് എത്തി, പാൻമസാല ശേഖരം പിടികൂടി

Published : Jan 16, 2025, 09:29 PM ISTUpdated : Jan 21, 2025, 10:46 PM IST
അടഞ്ഞുകിടക്കുന്ന പെട്ടിക്കട, പക്ഷേ ആളുകൾ വന്ന് പോകുന്നു! വിവരം ലഭിച്ചതോടെ പൊലീസ് എത്തി, പാൻമസാല ശേഖരം പിടികൂടി

Synopsis

അടുത്തിടെയാണ് വടകര - നാദാപുരം സംസ്ഥാന പാതയില്‍ ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം റോഡരികില്‍ ഈ പെട്ടിക്കട നിര്‍മിച്ചത്

കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരിയില്‍ റോഡരികില്‍ അടഞ്ഞുകിടക്കുന്ന പെട്ടിക്കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എടച്ചേരി എസ്‌ ഐ വി പി അനില്‍കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് 176 പാക്കറ്റ് പാന്‍മസാല ശേഖരം കസ്റ്റഡിയില്‍ എടുത്തത്.

പുരയിടത്തിൽ ഒന്നര മീറ്റർ നീളത്തിൽ ജോയി വളർത്തി, നാട്ടുകാര് കണ്ടില്ല, കണ്ടതാകട്ടെ എക്സൈസ്, 7 കഞ്ചാവ് ചെടികൾ

അടുത്തിടെയാണ് വടകര - നാദാപുരം സംസ്ഥാന പാതയില്‍ ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം റോഡരികില്‍ ഈ പെട്ടിക്കട നിര്‍മിച്ചത്. ടിന്‍ ഷീറ്റും മറ്റും ഉപയോഗിച്ചാണ് താല്‍ക്കാലികമായി ഇത് കെട്ടിയുണ്ടാക്കിയിരുന്നത്. ഇവിടെ നിന്നും 3 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ ഉണ്ടായിരുന്നത്. എടച്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവിടെ ഇടയ്ക്ക് ആളുകൾ വന്ന് പോകുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് 176 പാക്കറ്റ് പാൻമസാല ശേഖരം പിടികൂടിയത്. അതേസമയം തങ്ങള്‍ പരിശോധനക്ക് എത്തുന്നത് കണ്ട് സംഭവ സ്ഥലത്ത് നിന്ന് ഒരു യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടതായി പൊലീസുകാര്‍ പറഞ്ഞു. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി എന്നതാണ്.  തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.

തൃത്താല, പാലക്കാട് റെയിൽവേ സ്റ്റേഷൻ, രണ്ടിടങ്ങളിലായി അഞ്ച് പേർ; പ്ലാൻ പൊളിച്ച് കയ്യോടെ പിടികൂടി എക്സൈസ്

തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ്‌ ഹാരിസ് (29 വയസ്), നൗഷാദ് (35 വയസ്), മുഹമ്മദ്‌ ഫാഹിസ് (29 വയസ്) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട്‌ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി എം മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. തവനൂർ സ്വദേശി മുബഷിർ (22 വയസ്), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ സി ഐ ബി യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു