പഴയ നാണയങ്ങൾ വിറ്റാൽ വൻതുക ലഭിക്കുമെന്ന് വാഗ്ദാനം; കൊച്ചിയിൽ ബിഹാർ സ്വദേശിക്ക് നഷ്ടമായത് 2.70 ലക്ഷം രൂപ

Published : Sep 03, 2026, 10:40 PM IST
old coins

Synopsis

മിസ്തറിന്റെ കൈവശമുള്ള പഴയ നാണയങ്ങളും കറൻസികളും കൈമാറിയാൽ 9.50 ലക്ഷം രൂപ നൽകാമെന്നും തുക ഹോം ഡെലിവറിയായി എത്തിക്കാമെന്നും പറഞ്ഞാണ് പ്രതികൾ സമീപിച്ചത്. തുടർന്ന് ഹോം ഡെലിവറി ചാർജിന്റെ പേരിൽ വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടു.

കൊച്ചി: പഴയ നാണയങ്ങൾക്കും കറൻസികൾക്കും പകരമായി 9.50 ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ച് ബിഹാർ സ്വദേശിയിൽ നിന്ന് 2.70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബിഹാർ സ്വദേശി എം ഡി മിസ്തറാണ് മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകിയത്.

മിസ്തറിന്റെ കൈവശമുള്ള പഴയ നാണയങ്ങളും കറൻസികളും കൈമാറിയാൽ 9.50 ലക്ഷം രൂപ നൽകാമെന്നും തുക ഹോം ഡെലിവറിയായി എത്തിക്കാമെന്നും പറഞ്ഞാണ് പ്രതികൾ സമീപിച്ചത്. തുടർന്ന് ഹോം ഡെലിവറി ചാർജിന്റെ പേരിൽ വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 11 മുതൽ 20 വരെ അക്കൗണ്ട് വഴി മിസ്തറിൽ നിന്ന് ഏകദേശം 2.70 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. പിന്നീട് തുക തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല. തുടർന്നാണ് മിസ്തർ മട്ടാഞ്ചേരി പൊലീസിനെ സമീപിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറ്റകൃത്യങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് വനിതാ ശിശുവികസന വകുപ്പിന്റെ 'കാവല്‍' പദ്ധതി; 600-ലേറെ കുട്ടികള്‍ക്ക് പുനരധിവാസം
കോഴിക്കോട് അടച്ചിട്ട വീട്ടില്‍ നിന്ന് തോക്കിന്റെ തിരകളും വിദേശമദ്യവും കണ്ടെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍