അത്താണിയിൽ സ്ഥലവും കെട്ടിടവും രജിസ്റ്റർ ചെയ്ത് നൽകാമെന്ന് പറഞ്ഞ് വയോധികനിൽ നിന്ന് തട്ടിയത് 90 ലക്ഷം; രണ്ടു പേർ പിടിയിൽ

Published : Nov 29, 2025, 02:43 PM IST
Kerala property fraud arrest

Synopsis

സ്ഥലവും കെട്ടിടവും നൽകാമെന്ന് വിശ്വസിപ്പിച്ച് വയോധികനിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികൾക്കെതിരെ മുൻപും നിരവധി തട്ടിപ്പ് കേസുകളുണ്ട്.

തൃശൂർ: അത്താണിയിൽ സ്ഥലവും കെട്ടിടവും രജിസ്റ്റർ ചെയ്ത് നൽകാമെന്നും മകളുടെ പുത്തൻച്ചിറയിലുള്ള വീടും പറമ്പും മറ്റൊരു പറമ്പുമായി എക്സ്ചേഞ്ച് ചെയ്യാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വയോധികനിൽ നിന്ന് പണം തട്ടിയ രണ്ടു പേർ പിടിയിൽ. പല തവണകളായി 90 ലക്ഷം രൂപ വാങ്ങിയ ശേഷം തീറ് നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. തൃശൂരിലെ മാള പുത്തൻച്ചിറ കുന്നത്തേരി സ്വദേശിയായ സ്റ്റേഷൻ റൗഡി ജലീൽ (54), കൊടുക്കല്ലൂർ ലോകമലേശ്വരം സ്വദേശി മുഹമ്മദ് ഹനീഫ (71) എന്നിവരെ തൃശൂർ റൂറൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.

മാള പുത്തൻച്ചിറ കുന്നത്തേരി സ്വദേശിയായ വയോധികനെയാണ് ഇരുവരും പറ്റിച്ചത്. ജലീൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ എട്ട് തട്ടിപ്പ് കേസുകളിലും സ്ത്രീയോട് ക്രൂരത കാണിച്ച കേസിലും മാള പൊലീസ് സ്റ്റേഷനിലെ രണ്ട് തട്ടിപ്പ് കേസുകളിലും പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിലും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മുഹമ്മദ് ഹനീഫ മാള പൊലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിലും പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിലും പ്രതിയാണ്.

മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി വി, എസ് ഐ റഷീദ് പി എം, ജി എസ് ഐ മാരായ സുധാകരൻ കെ ആർ, മുഹമ്മദ് ബാഷി എം എ, മുരുകേഷ് കടവത്ത്, ജി എ എസ് ഐ മാരായ നജീബ്, ഷാലി, ജി എസ് സി പി ഒ വഹദ്, ജിബിൻ, ഡിബീഷ്, വിപിൻലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു