സ്വത്ത് തർക്കം; ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരങ്ങള്‍; അറസ്റ്റ് ചെയ്ത് പൊലീസ്

Published : Nov 21, 2024, 12:32 PM IST
സ്വത്ത് തർക്കം; ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരങ്ങള്‍; അറസ്റ്റ് ചെയ്ത് പൊലീസ്

Synopsis

കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. 

തൃശൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മന്ദലാംകുന്നില്‍ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. മന്ദലാംകുന്ന് സ്വദേശികളായ കുറുപ്പംവീട്ടില്‍ ചാലില്‍ നൗഷാദ്, അബ്ദുള്‍ കരീം എന്നിവരെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ മന്ദലാംകുന്ന് എടയൂര്‍ സ്വദേശി കുറുപ്പംവീട്ടില്‍ ചാലില്‍ അലി (56) ക്കാണ് പരിക്കേറ്റത്. അലിയുടെ സഹോദരങ്ങളാണ് ആക്രമണം നടത്തിയ നൗഷാദും അബ്ദുള്‍ കരീമും. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. 

സഹോദരിയെ വീട്ടില്‍ കൊണ്ടുവിടാന്‍ വന്നതായിരുന്നു അലി. കുടുംബ സ്വത്തിനെ ചൊല്ലി നേരത്തെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അലി വന്ന സമയത്ത് സഹോദരങ്ങളുമായി ഇതേ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു. ഇരു കൈക്കും സാരമായി പരിക്കേറ്റ അലി ചികിത്സയിലാണ്. സംഭവ ദിവസം തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളുടെ പേരില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

READ MORE:  ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടി; മീഡിയ റിലേഷൻസ് മേധാവിയെ ഇസ്രായേൽ വധിച്ചെന്ന് സ്ഥിരീകരണം

PREV
click me!

Recommended Stories

ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം
KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി