വയനാട്ടിലെ ദേശീയപാതാ സമരം ഇന്ന് അവസാനിപ്പിക്കും, പിന്തുണയുമായി മന്ത്രിമാർ സമരപ്പന്തലിൽ

Published : Oct 06, 2019, 03:40 PM ISTUpdated : Oct 06, 2019, 04:53 PM IST
വയനാട്ടിലെ ദേശീയപാതാ സമരം ഇന്ന് അവസാനിപ്പിക്കും, പിന്തുണയുമായി മന്ത്രിമാർ സമരപ്പന്തലിൽ

Synopsis

വയനാട് സുൽത്താൻ ബത്തേരിയിലെ സമരപ്പന്തലിൽ മന്ത്രിമാരായ ടി പി രാമകൃഷ്ണനും, എ കെ ശശീന്ദ്രനും സമരപ്പന്തലിലേക്ക് എത്തി സമരക്കാരെ കണ്ടു. 

വയനാട്: രാത്രി യാത്രാനിരോധനത്തിനെതിരായ വയനാട് ബത്തേരിയിലെ സമരം ഇന്ന് അവസാനിപ്പിക്കും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ സമരപന്തലിലെത്തി സമരക്കാർക്ക് പൂർണ പിന്തുണ നൽകുന്നതോടെ നിരാഹാരമടക്കം അവസാനിപ്പിക്കാനാണ് സാധ്യത. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപ്പന്തലിലെത്തി സമരക്കാരെ കണ്ടു.

ബന്ദിപ്പൂർ യാത്രാ നിരോധനവിഷയത്തിൽ  സർക്കാർ വയനാടിനോടൊപ്പമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. സുപ്രീം കോടതിയിൽ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം നൽകുന്ന സത്യവാങ്മൂലം എതിരായാൽ കേരളസർക്കാർ ഇടപെടും. മികച്ച അഭിഭാഷകരെ നിയോഗിക്കും - മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി. ശക്തമായ പിന്തുണ നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി.

പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമര സമിതി. ഇന്ന് ഗതാഗത മന്ത്രിയടക്കം സമരപ്പന്തലിൽ നേരിട്ടെത്തി പിന്തുണ ആവർത്തിക്കുന്നതോടെ സമരത്തിന്‍റെ ഒന്നാംഘട്ടം അവസാനിപ്പിക്കാനാണ് നിലവിലെ ധാരണ. പക്ഷെ പകൽ കൂടി ഗതാഗത നിയന്ത്രണം നീട്ടാനുള്ള നീക്കം കോടതി ആവർത്തിച്ചാൽ സമരം പുനരാരംഭിക്കുമെന്നു സമരക്കാർ ഓർമപ്പെടുത്തുന്നു.

വൈകിട്ടോടെ മുഴുവൻ സമരാനുകൂലികളെയും പങ്കെടുപ്പിച്ചുള്ള ഐക്യദാർഢ്യ സമ്മേളനവും നടക്കും. ഒക്ടോബർ പതിനെട്ടിനാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദവിലാസത്തിൽ ഷാൻരാജ്, ഒരു മര്യാദയൊക്കെ വേണ്ടേ! കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും അടിപിടി; 28കാരൻ റിമാൻഡിൽ
'കേരള ഈസ് നൈസ്, ഓള്‍സോ കേരള ബോയ്', ദേശാതിര്‍ത്തികള്‍ പ്രണയത്തിന് തടസമായില്ല, ഇത് മലപ്പുറം ഫ്രാൻസ് പ്രണയം