വീണ്ടും വിഗ്ഗിൽ സ്വർണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

Published : Oct 06, 2019, 12:16 PM ISTUpdated : Oct 06, 2019, 05:07 PM IST
വീണ്ടും വിഗ്ഗിൽ സ്വർണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

Synopsis

മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. തലമുടി വടിച്ചുമാറ്റി സ്വർണം ഒട്ടിച്ചശേഷം മീതെ റമീസ് വിഗു വയ്ക്കുകയായിരുന്നു. 

കോഴിക്കോട്: ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം തയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. തലമുടി വടിച്ചുമാറ്റി സ്വർണം ഒട്ടിച്ചശേഷം മീതെ റമീസ് വിഗു വയ്ക്കുകയായിരുന്നു. 

എയർ ഇന്ത്യ എക്സ്പ്രസിന്റ ഐ എക്സ് 348 ദുബായി വിമാനത്തിലാണ് റമീസ് കരിപ്പൂരെത്തിയത്. സ്വർണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളം വഴിയും ഇതേ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. ഒന്നേകാൽ കിലോ സ്വർണം നൗഷാദ് ‌തലയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

Read Also: തലയിലൊളിപ്പിച്ച് കടത്തിയ ഒന്നേകാൽ കിലോ സ്വർണവുമായി മലയാളി പിടിയില്‍

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!