
പത്തനംതിട്ട: പത്തനംതിട്ട ഇരവിപേരൂരിൽ ജനവാസ കേന്ദ്രത്തിലെ പ്ലാസ്റ്റിക് കുപ്പി നിര്‍മ്മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്. പ്ലാന്‍റിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി. പ്ലാന്‍റിന്‍റെ ലൈസന്‍സ് റദ്ദാക്കും വരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. പ്ലാസ്റ്റിക് രഹിത പഞ്ചായത്തായ ഇരവിപേരൂരിൽ മൂന്നാം വാര്‍ഡിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പ്ലാസ്റ്റിക് കുപ്പി നിര്‍മ്മാണ പ്ലാന്‍റിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. വായു-ശബ്ദമലിനീകരണമുണ്ടാക്കി അഞ്ചുമാസമായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധം ശക്തമായതോടെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സംഘം പ്ലാന്‍റിലെത്തി പരിശോധന നടത്തി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നതെന്ന ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവപ്പിച്ചത്. പ്ലാന്‍റിന് ലൈസൻസ് അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam