
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ മാരത്തൺ ടൈപ്പിംഗ് നടത്തി വേറിട്ട സമരം. നിയമനം ആവശ്യപ്പെട്ട് പിഎസ്സി ടൈപ്പിസ്റ്റ് റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികളായിരുന്നു സമരം ചെയ്തത്. കറുത്ത തുണികൊണ്ട് വായ മൂടികൊട്ടിയായിരുന്നു ടൈപ്പിംഗ്. അഞ്ച് പേർ വെച്ച് മാറി മാറി ടൈപ്പ് ചെയ്താണ് സമരം നടത്തിയത്. അഞ്ഞൂറിലേറെ പേരാണ് സമരത്തിനെത്തിയത്. അതില്‍ കൂടുതലും സ്ത്രീകളായിരുന്നു.
30-10-2016ല്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ രണ്ട് വര്‍ഷവും നാല് മാസവും കഴിയുമ്പോള്‍ കേവലം 25 ശതമാനം നിയമനം പോലും നടന്നിട്ടില്ലെന്നാണ് പരാതി. റാങ്ക് പട്ടികയുടെ കാലാവധി 2019 ആഗസ്റ്റ് 31ന് അവസാനിക്കും. 5660പേരാണ് മെയിന്‍ ലിസ്റ്റിലുള്ളത്. ഇതില്‍ 1307 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഇതിനിടെ പിഎസ്സി പുതിയ വിഞ്ജാപനം ഇറക്കിയതോടെ പ്രതീക്ഷ പോയി.
പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം എളുപ്പത്തിലാക്കുക, റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക എന്നീ ആവശ്യങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam