റോഡ് സ്തംഭിപ്പിച്ച് പൊലീസിന്‍റെ പിഎസ്‍‍സി കായികക്ഷമതാ പരിശീലനം; വലഞ്ഞ് ജനം

Published : Jul 19, 2022, 02:18 PM IST
റോഡ് സ്തംഭിപ്പിച്ച് പൊലീസിന്‍റെ പിഎസ്‍‍സി കായികക്ഷമതാ പരിശീലനം; വലഞ്ഞ് ജനം

Synopsis

പൊലീസിന്‍റെ ഗതാഗത നിയന്ത്രണം മൂലം ഏട്ട് മണിക്ക് ക്ലാസ് തുടങ്ങുന്ന വിദ്യാലയങ്ങളിലെ അടക്കം വിദ്യാ‍ർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താനാകുന്നില്ല.

കോഴിക്കോട്:  പിഎസ്‍‍സി കായികക്ഷമതാ പരീക്ഷയ്ക്കായി കോഴിക്കോട് തടമ്പാട്ട് താഴം - പറമ്പ് റോഡില്‍ ഗതാഗതം സ്തംഭിപ്പിച്ച് പൊലീസിന്റെ നിയന്ത്രണം. റിസർവ്വ് ബറ്റാലിയൻ ഉദ്യോഗാർത്ഥികൾക്കായാണ് കോഴിക്കോട് തടമ്പാട്ട് താഴം - പറമ്പിൽ ബസാർ റോഡിൽ പോലിസ് വിദ്യാർത്ഥികളുടെ അടക്കം യാത്ര രണ്ടാഴ്ചയിലേറെയായി  മുടക്കുന്നത്. തിരക്കേറിയ കോഴിക്കോട് തടമ്പാട്ട് താഴം കണ്ണാടിക്കൽ റോഡിൽ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളടക്കം രണ്ടാഴ്ചയിലേറെയായി ദുരിതം അനുഭവിക്കുകയാണ്. 

വാഹനഗതാഗതം പൂർണ്ണമായും തടഞ്ഞിട്ട് ഓട്ട പരിശീലനമാണ് നടക്കുന്നത്. 50 ഉദ്യോഗാർത്ഥികൾക്കായി ഐആർബി സെലക്ഷനുള്ള കായികക്ഷമതാ പരീക്ഷയാണ്. പിഎസ്എസി നടത്തുന്ന പരീക്ഷയുടെ നടത്തിപ്പ് പൊലീസിനാണ്. ഒരു മണിക്കൂറിലേറെ കാലത്ത് ഗതാഗതം പൂർണ്ണായും തടഞ്ഞാണ് പരീക്ഷ . ഇരുചക്ര വാഹനങ്ങൾ പോലും കടത്തിവിടാത്തത് കാരണം സ്കൂളിലേക്ക് പോലും സമയത്ത് എത്താനാകാതെ കുട്ടികള്‍ വലഞ്ഞു.

Read More : തദ്ദേശ സ്ഥാപനങ്ങളിൽ 138 അസിസ്റ്റൻറ് എൻജിനിയർമാർക്ക് നിയമനം

ഏട്ട് മണിക്ക് ക്ലാസ് തുടങ്ങുന്ന വിദ്യാലയങ്ങളിലെ അടക്കം വിദ്യാ‍ർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താനാകുന്നില്ല. സ്കൂൾ ബസ്സുകളും സ്വകാര്യവാഹനങ്ങളും വഴി തിരിച്ചു വിടുകയാണ്. രണ്ടാഴ്ട മുമ്പ് തുടങ്ങിയ ഓട്ടപ്പരീക്ഷ ഈ മാസം 25 വരെ നീളും. അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് ഉദ്യോഗാര്‍ത്ഥികളുടെ ഓട്ടമെങ്കിലും റോഡ് ഒന്നാകെ ഒരു മണിക്കൂറിലേറെ സ്തംഭിക്കുകയാണ്. എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്നും ജനങ്ങൾക്ക് പരാതിയില്ലെന്നുമാണ് പരിശീലന ചുമതലയുള്ള പോലിസ് എസിപി ജോൺസൺന്റെ വിശദീകരണം. നാല് കുട്ടികൾക്ക് ജോലി കിട്ടാൻ റോഡ് കുറച്ച് നേരം സ്തംഭിച്ചാല്‍ എന്താണെന്നാണ് എസിപിയുടെ ചോദ്യം. 

Read More : കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിം​ഗ് ആന്റ് എസ് ഇഒ കോഴ്സ്
 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം