റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം നടന്നത് തൃശ്ശൂർ തളിക്കുളത്ത്

By Web TeamFirst Published Jul 19, 2022, 10:53 AM IST
Highlights

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് അപകടം നടന്നത്. അപകട സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് റോഡിലുള്ളത് വലിയ കുഴികളായിരുന്നു

തൃശൂർ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. തൃശൂർ തളിക്കുളം ദേശീയ പാതയിലാണ് അപകടം നടന്നത്. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ കുഴിയിൽ വീഴുകയായിരുന്നു. സനു സി ജെയിംസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്.

അപകടത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കുഴി അടച്ചു. സ്വകാര്യ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് അപകടം നടന്നത്. അപകട സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് റോഡിലുള്ളത് വലിയ കുഴികളായിരുന്നു. മഴയത്ത് വെള്ളം നിറഞ്ഞ് കുഴികൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു.

റോഡിലെ കുഴി സഭയിലെ ചർച്ച

ഏഷ്യാനെറ്റ് ന്യൂസിന്റെ വാ കുഴിയെണ്ണാം പരമ്പര നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചു. റോഡിലെ കുഴി അടക്കാൻ ആത്മാർത്ഥമായ ശ്രമമുണ്ടായെന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി. കാലാവസ്ഥ അടക്കം റോഡ് നിർമ്മാണത്തിനും സംരക്ഷിനും പലവിധ പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി വിശദമാക്കി. പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നത് വലിയ മാറ്റം ഉണ്ടാക്കി. റോഡ് നിലവാരം കൂടി. മഴ മാറുമ്പോൾ താത്കാലിക കുഴിയടക്കൽ നടക്കും. വകുപ്പ് തല ഏകോപനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഒരു കുഴി പോലും ഇല്ലാത്ത വഴിയായി കേരളം മാറണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തെ അത്ര കുഴിയില്ല. പ്രവർത്തന ഏകോപനത്തിന് മിഷൻ ടീം പ്രവർത്തിക്കുന്നുണ്ട്. നിരന്തര ഇടപെടൽ നടത്തുന്നു. ഉദ്യോഗസ്ഥർക്കിടയിലെ തെറ്റായ പ്രവണത പരിഹരിക്കും. വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതിപക്ഷത്തോട് സഭയിൽ വെച്ച് പ്രതികരിച്ചു.

click me!