വല്ലപ്പുഴയിലെ 2 സ്കൂളുകളിലെ പിടിഎ ഭാരവാഹി കഞ്ചാവ് കേസിൽ അറസ്റ്റിൽ; പണം മുടക്കിയത് 88 കിലോ കഞ്ചാവ് കടത്താൻ

Published : Oct 12, 2024, 05:23 PM IST
വല്ലപ്പുഴയിലെ 2 സ്കൂളുകളിലെ പിടിഎ ഭാരവാഹി കഞ്ചാവ് കേസിൽ അറസ്റ്റിൽ; പണം മുടക്കിയത് 88 കിലോ കഞ്ചാവ് കടത്താൻ

Synopsis

വല്ലപ്പുഴയിലെ രണ്ട് സ്കൂളുകളിലെ പിടിഎ പ്രസിഡന്റായ വല്ലപ്പുഴ സ്വദേശി അനൂപാണ് 88 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായിരിക്കുന്നത്. 

പാലക്കാട്: പാലക്കാട് വല്ലപ്പുഴയിലെ പിടിഎ പ്രസിഡന്റ് കഞ്ചാവ് കേസിൽ പിടിയിൽ. വല്ലപ്പുഴയിലെ രണ്ട് സ്കൂളുകളിലെ പിടിഎ പ്രസിഡന്റായ വല്ലപ്പുഴ സ്വദേശി അനൂപാണ് 88 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായിരിക്കുന്നത്. എന്‍സിപി യുവജന നേതാവ് കൂടിയാണ് അനൂപ്. കഴിഞ്ഞ ദിവസമാണ് വാളയാർ പൊലീസ് രണ്ട് കാറുകളിലായി കൊണ്ടുവന്ന 88 കിലോ കഞ്ചാവ് പിടികൂടിയത്. അന്ന് 3 പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർക്ക് പിന്നിലെ പ്രധാനിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. 

വല്ലപ്പുഴയിലെ രണ്ട് സ്കൂളുകളിലെ പിടിഎ ഭാ​രവാഹിയായ അനൂപാണ് കഞ്ചാവ് കടത്തിലെ പ്രധാനിയെന്ന് പൊലീസിന് മനസ്സിലായി. ഒരു സ്കൂളിലെ പിടിഎ പ്രസിഡന്റും മറ്റൊരു സ്കൂളിലെ പിടിഎ വൈസ് പ്രസിഡന്റുമാണ് അനൂപ്. ഇയാളാണ് 88 കിലോ കഞ്ചാവ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പണം മുടക്കിയിരിക്കുന്നതെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പൊലീസ് അനൂപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്