ഭാര്യയുടെ ഉമ്മയേക്കാൾ 10 വയസ് മാത്രം കുറവ്, കയ്യിലിരിപ്പ് മഹാമോശം; 70 കാരിയെ മരുമകൻ കൊലപ്പെടുത്തിയത് ഇടിച്ചും നെഞ്ചിൽ ആഞ്ഞ് ചവിട്ടിയും

Published : Jul 02, 2026, 04:27 PM IST
punalur man beats mother in law to death after family dispute

Synopsis

വയോധികയായ ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി. പുനലൂരിലാണ് സംഭവം. പുനലൂർ എച്ച് എസ് വാർഡ് വലിയ കാലായിൽ ദർഭവിള വീട്ടിൽ സെത്തും ബിവിഎന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്

കൊല്ലം: വയോധികയായ ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി 60കാരൻ. പുനലൂരിലാണ് സംഭവം. പുനലൂർ എച്ച് എസ് വാർഡ് വലിയ കാലായിൽ ദർഭവിള വീട്ടിൽ സെത്തും ബി വിഎന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ ഭർത്താവായ ഉസ്മാനെ (60)പുനലൂർ പോലീസ് പിടികൂടി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ഭാര്യ ഹസീനയുമായി വഴക്കിട്ട ഉസ്മാൻ ഹസീനയെ മർദിക്കുന്നതിനിടെ തടസ്സം പിടിക്കാൻ എത്തിയതായിരുന്നു സെത്തും ബിവി. ഇതോടെ ഉസ്മാൻ സെത്തും ബീവിയെ ക്രൂരമായി മർദിച്ചു. 

അടിയേറ്റു തറയിൽ വീണ ഇവരെ ആഞ്ഞ് ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സെത്തും ബിവീയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപും ഇയാൾ ഭാര്യയെയും ഭാര്യാ മാതാവിനെയും നിരന്തരം മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഫലം; തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് മറിഞ്ഞ പൈലിങ് യന്ത്രം ഉയർത്തി
പത്രപരസ്യം ആയുധമാക്കി, ഇടനിലക്കാരൻ ചമഞ്ഞും പേരുമാറ്റിയും അഭ്യാസം; ഒന്നും രണ്ടുമല്ല, വിവാഹ വാഗ്ദാനം നൽകി തട്ടിയത് 19 ലക്ഷം, പീഡനവും, പ്രതി പിടിയിൽ