'ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും  ഓരോ ജന്മത്തെ പാപം നശിക്കുന്നു'; പുനർജനി നൂഴൽ ബുധനാഴ്ച 

Published : Dec 06, 2024, 02:49 PM IST
'ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും  ഓരോ ജന്മത്തെ പാപം നശിക്കുന്നു'; പുനർജനി നൂഴൽ ബുധനാഴ്ച 

Synopsis

ഗുഹയുടെ നിർമ്മാണം പൂർത്തിയായ ദേവന്മാരും പുനർജനി ബ്രാഹ്മണന്മാരും പുനർജനി നൂഴുന്നത് വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി നാളിലാണ്.

തൃശൂർ: ചരിത്രപ്രസിദ്ധമായ തിരുവില്വാമലയിലെ പുനർജനി നൂഴൽ 11 ബുധനാഴ്ച  നടക്കും. ക്ഷേത്രനഗരിയായ തിരുവില്വാമലയിലെ പ്രധാന ചടങ്ങാണ് പുനർജനി ഗുഹ നൂഴൽ. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വില്വാമലയിലാണ് പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. ശ്രീ പരശുരാമൻ 21 വട്ടം നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജന്മമെടുത്ത് പാപമൊടുക്കി മുക്തി നേടാൻ കഴിയില്ല എന്നതിനാൽ ദേവഗുരു ബൃഹസ്മതിയുടെ ഉപദേശപ്രകാരം വിശ്വകർമ്മാവിനാൽ പണി കഴിച്ചതാണ് പുനർജനി ഗുഹ എന്നതാണ് ഐതിഹ്യം.

പ്രേതാത്മാക്കൾ ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും  ഓരോ ജന്മത്തെ പാപം നശിക്കുന്നു. അങ്ങനെ നിരന്തരമായ നൂഴലിലൂടെ ജന്മജന്മർജിതപാപമൊടുക്കി മുക്തി ലഭിക്കും. ബ്രഹ്മ-വിഷ്ണു- മഹേശ്വരന്മാരുടെ സാന്നിദ്ധ്യം വരുത്തിയാണ് വിശ്വകർമ്മാവ് ഗുഹാമുഖം പണി ആരംഭിച്ചത്. ഐരാവതത്തിലേറി ദേവേന്ദ്രനും മറ്റെല്ലാ ദേവന്മാരും പുനർജനിയുടെ നിർമ്മാണ പ്രക്രിയയ്ക്ക് സാന്നിധ്യം വഹിക്കാൻ എത്തി എന്നാണ് ഐതിഹ്യം.

ഗുഹയുടെ നിർമ്മാണം പൂർത്തിയായ ദേവന്മാരും പുനർജനി ബ്രാഹ്മണന്മാരും പുനർജനി നൂഴുന്നത് വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി നാളിലാണ്. മറ്റു ദിവസങ്ങളിൽ ഗുഹ നൂഴുന്നത് പ്രേതാത്മാക്കളാണെന്നാണ് വിശ്വാസം. ഗുരുവായൂർ ഏകാദശി ദിവസം മാത്രമാണ് ഭക്തജനങ്ങൾ നാമോചരണത്തോടെ ഗുഹനൂഴുക.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
വിവാദ പരാമർശത്തിൽ സജി ചെറിയാനെതിരെ കടുപ്പിച്ച് സമസ്ത, പ്രമേയം പാസാക്കി; 'മാപ്പ് പറയണം, മന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ല'