വിദേശത്തേക്ക് പോകാനിരിക്കെ ദുരന്തമായി അപകടം; യുവാവിന്‍റെ ജീവൻ രക്ഷിക്കാനായി ഒരുനാട് ഒരുമിക്കുന്നു

Published : Jun 07, 2019, 08:03 PM IST
വിദേശത്തേക്ക് പോകാനിരിക്കെ ദുരന്തമായി അപകടം; യുവാവിന്‍റെ ജീവൻ രക്ഷിക്കാനായി ഒരുനാട് ഒരുമിക്കുന്നു

Synopsis

അജിമോനെ സഹായിക്കാൻ സന്മനസുള്ളവർ കാനറാ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ 3266101011375 എന്ന അക്കൗണ്ട് നമ്പരിൽ സഹായം കൈമാറണം.IFSC കോഡ് CNRB 000 3266  

അമ്പലപ്പുഴ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ജീവൻ നിലനിർത്തുന്നതിനായി നാട് ഒരുമിക്കുന്നു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് കരൂർ ഗോകുലം വീട്ടിൽ ചന്ദ്രബോസിന്റെ മകൻ അജിമോനു (39) വേണ്ടിയാണ് നാളെ( 8-6-2019 ) ഗ്രാമവാസികള്‍ ധനസമാഹരണം നടത്തുന്നത്.

മെയ് 13ന് കരുമാടി ഗുരുമന്ദിരം ജംഗ്ഷനിൽ വെച്ച് ബൈക്കിടിച്ചാണ് അജിമോന് പരിക്കേറ്റത്. ഇലക്ട്രീഷ്യനായ അജിമോൻ ജോലിക്കായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണ അപകടം ഉണ്ടായത്. തലക്ക് ഗുരുതര പരിക്കേറ്റ അജിമോൻ ഇപ്പോൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലച്ചോറിന്റെ അഞ്ച് ഭാഗങ്ങളിൽ ശക്തമായ ക്ഷതവും തലയോട്ടിയുടെ മുൻ ഭാഗവും പിൻഭാഗവും പൊട്ടിപ്പിളർന്ന യുവാവിന് എട്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി തലയോട്ടിയുടെ ഒരു ഭാഗം വയർ ഭാഗത്ത് സൂക്ഷിച്ചിരിക്കുകയാണ്.

ഇതിനകം ഏഴ് ലക്ഷത്തിൽപ്പരം രൂപ ചികിത്സക്കായി ചെലവു വന്നു. ഇനി അടുത്ത ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 10 ലക്ഷം രൂപ കണ്ടെത്തണം. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുന്ന ഭാര്യക്കും എട്ടു വയസുള്ള മകനും കൈത്താങ്ങുകയാണ് നാട് ഒന്നായി. പുറക്കാട് പഞ്ചായത്തിന്റെ 1 മുതൽ 5 വരെ വാർഡുകളിലാണ് നാളെ ചികിത്സാ സഹായ ഫണ്ട് സ്വരൂപിക്കാനായി ധനസമാഹരണം നടക്കുന്നത്.

രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ഈ ധനസമാഹരണത്തിൽ സാധാരണ കുടുംബം 500 രൂപയും സാമ്പത്തിക ശേഷിയുള്ളവർ പരമാവധി സഹായവും നൽകണമെന്ന് ചികിത്സാ സഹായ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. അജിമോനെ സഹായിക്കാൻ സന്മനസുള്ളവർ കാനറാ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ 3266101011375 എന്ന അക്കൗണ്ട് നമ്പരിൽ സഹായം കൈമാറണം.IFSC കോഡ് CNRB 000 3266  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഴിമതി ഒരവകാശമായി മാറുന്ന സമൂഹം, കള്ളം പറയുന്നത് ഉത്തരവാദിത്തവുമെന്ന് കരുതുന്ന രാഷ്ട്രത്തലവൻമാരുള്ള കാലം: കെ ജയകുമാർ
ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ