
തിരുവനന്തപുരം: പുരവൂർകോണം ഭാഗത്ത് വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.875 കിലോഗ്രാം കഞ്ചാവുമായി പനവൂർ കരിക്കുഴി തടത്തരികത്ത് വീട്ടിൽ ഷജീർ (44), ആനാട് വില്ലേജിൽ കല്ലടക്കുന്ന് വൈഷ്ണ വി ഭവനിൽ ബൈജു (46) എന്നിവരെ അറസ്റ്റ് ചെയ്തു. മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി 20 ഓളം കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഷജീർ. കൂടാതെ, നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വില്പന നടത്താറുള്ളതെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ. കെ എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലുള്ള ടീം ആണ് അറസ്റ്റ് ചെയ്തത്.