പുതുപ്പാടിയിൽ യുവതി കിണറ്റില്‍ വീണു മരിച്ചു

Published : Feb 21, 2021, 12:01 AM IST
പുതുപ്പാടിയിൽ യുവതി കിണറ്റില്‍ വീണു മരിച്ചു

Synopsis

പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38)  ആണ് മരണപ്പെട്ടത്.

കോഴിക്കോട്:  പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38)  ആണ് മരണപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന് സമയമെടുത്തു. 

രക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ ഖബറടക്കും. ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്രം സാധ്യതാപഠനത്തിന് ഉത്തരവിട്ടു, ഇനി മുഖ്യമന്ത്രിയുമായി ചർച്ച; പാലക്കാട് വിമാനത്താവളമെന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്ന് വികെ ശ്രീകണ്ഠൻ എംപി
മേയറുടെ വാക്കുകൾക്ക് പിന്നാലെ ഇടപെടലുമായി സർക്കാർ; ഉന്നതതല യോഗം വിളിച്ചു, അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം