ദേശീയ ചാമ്പ്യൻഷിപ്പിനിറങ്ങുന്ന സംസ്ഥാന ടീമിലെ താരങ്ങളില്‍ ഏഴ് പേരും പുതുപ്പാടി സ്കൂളില്‍ നിന്ന്; അഭിമാനനേട്ടം ഇങ്ങനെ

Published : Nov 18, 2018, 06:58 PM IST
ദേശീയ ചാമ്പ്യൻഷിപ്പിനിറങ്ങുന്ന സംസ്ഥാന ടീമിലെ താരങ്ങളില്‍ ഏഴ് പേരും പുതുപ്പാടി സ്കൂളില്‍ നിന്ന്; അഭിമാനനേട്ടം ഇങ്ങനെ

Synopsis

കായികാധ്യാപകരായ ജോസ് ജോസഫിന്‍റെയും ടി.എം. അബ്ദുറഹിമാന്‍റെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കേരള ടീമിന്‍റെ ക്യാപ്റ്റൻ അക്മീർ ഫാറൂഖ്, അഖിൽ ജെയിംസ്, അർജുൻ ശിവാനന്ദ്, ക്യഷ്ണ പ്രിയ, അനുഷിയ ഷിജോ, ഡൽഫിയ സെബാസ്റ്റ്യൻ, ലക്ഷ്മീ രാജ്  എന്നിവരാണ് പുതുപ്പാടി ഹയർ സെക്കൻഡറിയിൽ നിന്നുള്ള ടീം അംഗങ്ങൾ

കോഴിക്കോട്: ഒറീസയിലെ കട്ടക്കിൽ നടക്കുന്ന ദേശീയ ജൂനിയർ ആട്യാ പാട്യാ ചാംപ്യൻഷിപ്പിലെ 12 അംഗ സംസ്ഥാന ടീമിൽ ഏഴ് പേരും പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്.  കേരള സ്പോർട്സ് കൗൺസിലിൽ നിന്നും പുതുതായി അംഗീകാരം ലഭിച്ച ഈ ഇനത്തിന്  പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലും കണ്ണോത്ത് സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിലുമാണ് കൃത്യമായ പരിശീലനം നൽകി വരുന്നത്.

കായികാധ്യാപകരായ ജോസ് ജോസഫിന്‍റെയും ടി.എം. അബ്ദുറഹിമാന്‍റെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കേരള ടീമിന്‍റെ ക്യാപ്റ്റൻ അക്മീർ ഫാറൂഖ്, അഖിൽ ജെയിംസ്, അർജുൻ ശിവാനന്ദ്, ക്യഷ്ണ പ്രിയ, അനുഷിയ ഷിജോ, ഡൽഫിയ സെബാസ്റ്റ്യൻ, ലക്ഷ്മീ രാജ്  എന്നിവരാണ് പുതുപ്പാടി ഹയർ സെക്കൻഡറിയിൽ നിന്നുള്ള ടീം അംഗങ്ങൾ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് കെഎസ്ആർടിസി ബസിൽവെച്ച് യാത്രികന് ദേഹാസ്വസ്ഥ്യം, വഴിയിലിറക്കി, ആരും ആശുപത്രിയിലെത്തിച്ചില്ല; ചികിത്സ കിട്ടാതെ ദാരുണാന്ത്യം
ക്രിസ്തുമസ് തലേന്ന് രണ്ട് കരോൾ സംഘങ്ങൾ ഏറ്റുമുട്ടി, കുട്ടികൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്ക്, ആശുപത്രിയിൽ