പുതുവൈപ്പിനിൽ വീണ്ടും സമരം, പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി

Published : Jul 14, 2020, 01:41 PM ISTUpdated : Jul 14, 2020, 02:01 PM IST
പുതുവൈപ്പിനിൽ വീണ്ടും സമരം,  പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി

Synopsis

ടെർമിനലിന് മുന്നിൽ സമരക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. കുത്തിയിരുന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കൊച്ചി: ഐഒസി പ്ലാന്‍റിനെതിരെ പുതുവൈപ്പിൽ വീണ്ടും സമരം. എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ എൽപിജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയാണ് പ്രതിഷേധിക്കുന്നത്. ടെർമിനലിന് മുന്നിൽ സമരക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. കുത്തിയിരുന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ സമരം വീണ്ടും ശക്തമാക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. വർഷങ്ങളായി മുടങ്ങിക്കിടന്ന പുതുവൈപ്പ് എൽപിജി ടെർമിനലിന്റെ നിർമാണം നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച്, കഴിഞ്ഞ ഡിസംബർ 16 നാണ് പുനരാരംഭിച്ചത്‌.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി
വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം