ഇരയെ പാതിവിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ പിടികൂടി

Published : Sep 11, 2021, 10:21 PM IST
ഇരയെ പാതിവിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ പിടികൂടി

Synopsis

നാട്ടുകാര്‍ കുടിയതോടെ പാതിവിഴുങ്ങിയ മരപ്പട്ടിയെ പാമ്പ് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പാമ്പിനെ കുടുക്കി.  

ഹരിപ്പാട്: മരപ്പട്ടിയെ പാതി വിഴുങ്ങി വഴിയോരത്തു കുടുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. കരുവാറ്റ തോട്ടത്തില്‍ ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം രാവിലെ 11ന് ആയിരുന്നു സംഭവം. ഇടറോഡിന് സമീപം കാണപ്പെട്ട പാമ്പിനു ചുറ്റും നാട്ടുകാര്‍ കുടിയതോടെ പാതിവിഴുങ്ങിയ മരപ്പട്ടിയെ പാമ്പ് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പാമ്പിനെ കുടുക്കി. വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാരന്‍ ഹരിപ്പാട് സ്വദേശി ശ്യാം എത്തി പാമ്പിനെ ചാക്കിലാക്കി വനമേഖലയില്‍ വിടാനായി കൊണ്ടുപോയി. അഞ്ചടിയോളം നീളമുള്ള പമ്പായിരുന്നു പിടിയിലായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു
സച്ചി കവിതാ പുരസ്കാരം വിഷ്ണുപ്രിയക്ക്; അവാർഡ് 'ഇണക്കമുള്ളവരുടെ ആധി 'എന്ന കവിതാ സമാഹാരത്തിന്