
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും കണ്ടെത്തിയ പെരുമ്പാമ്പിൻ മുട്ടകൾ വിരിഞ്ഞു. ബീച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ക്കിടയിൽ ഊരാളുങ്കല്‍ സഹകരണ സംഘത്തിലെ തൊഴിലാളികളാണ് പെരുപാമ്പിന്‍ മുട്ടകള്‍ കണ്ടെത്തുന്നത്. തുടർന്ന് തളിപ്പറമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
ഫോറസ്റ്റ് ഓഫീസില്‍ 45 ദിവസമായി സൂക്ഷിച്ചിരുന്ന പെരുമ്പാമ്പിൻ മുട്ട കളാണ് വിരിഞ്ഞത്. പാമ്പിന്‍ കുഞ്ഞുങ്ങളെ വളർച്ച എത്തുന്നതോടെ വനത്തിലേക്ക് തുറന്ന് വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഊരാളുങ്കല്‍ സഹകരണ സംഘം തൊഴിലാളികളുടെ അവസരോചിത ഇടപെടൽ ശ്രദ്ധേയമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam