തലവേദനക്കുള്ള ഗുളിക കൊടുത്ത് മന്ത്രവാദിയുടെ ശിഷ്യൻ, യുവതിയുടെ ബോധംപോയി; തട്ടിപ്പും ക്രൂരതയും, 2 പേർ അറസ്റ്റിൽ

Published : Feb 10, 2025, 10:26 AM IST
തലവേദനക്കുള്ള ഗുളിക കൊടുത്ത് മന്ത്രവാദിയുടെ ശിഷ്യൻ, യുവതിയുടെ ബോധംപോയി; തട്ടിപ്പും ക്രൂരതയും, 2 പേർ അറസ്റ്റിൽ

Synopsis

മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടിലേക്ക് വന്ന് തലവേദനക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഗുളിക കഴിക്കാന്‍ നല്‍കി ബോധം കെടുത്തുകയും നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു

തൃശൂർ: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ പ്രശ്‌നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തുതരാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), ഇയാളുടെ സഹായി വടക്കേകാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷെക്കീര്‍ (37) എന്നിവരെയാണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി വി വിമലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടിലേക്ക് വന്ന് തലവേദനക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഗുളിക കഴിക്കാന്‍ നല്‍കി ബോധം കെടുത്തുകയും നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ ഗുരുവെന്ന് വിശ്വസിപ്പിച്ച താജുദ്ദീന്‍ യുവതിക്ക് പ്രേതബാധ ഉണ്ടെന്നും യുവതിയ്ക്ക് കൈവിഷം തന്നിട്ടുണ്ടെന്നും മന്ത്രവാദത്തിലൂടെ അതിന് പരിഹാരമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ വീട്ടിലെ കിടപ്പ് മുറിയില്‍ വെച്ച് മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിച്ചു. 

ഇത് വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല ദിവസങ്ങളിലായി ലൈംഗികമായി ഉപദ്രവിക്കുകയും യുവതിയില്‍നിന്ന് 60 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ടി സി അനുരാജ്, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു എസ് നായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് വി നാഥ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

സ്വകാര്യ വ്യക്തിയുടെ പറമ്പ്, നാട്ടുകാരറിഞ്ഞത് കമ്പനി വാഹനങ്ങളെത്തി കുഴിയെടുത്തപ്പോൾ; ടവറിനെതിരെ പ്രതിഷേധം

'റെയിൽവേയിൽ ജോലി കിട്ടിയതോടെ ഭാര്യ ഇട്ടിട്ട് പോയി'; ജോലി ഒപ്പിച്ചതിൽ യുവാവിന്‍റെ വെളിപ്പെടുത്തൽ, സസ്പെൻഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം