ജനവാസ മേഖലയില്‍ ടവര്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍
കാസർകോട്: കാഞ്ഞങ്ങാട് കരുവളത്ത് മൊബൈല്‍ ടവറിനെതിരെ സമരവുമായി നാട്ടുകാര്‍. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ടവര്‍ നിര്‍മ്മാണം എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിലാണ് പ്രദേശ വാസികൾ. പടന്നക്കാട് കരുവളത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂറ്റൻ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നത്. കമ്പനി വാഹനങ്ങള്‍ സ്ഥലത്തെത്തി കുഴിയെടുത്തപ്പോഴാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഇതോടെ ഇവര്‍ സംഘടിച്ചെത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞു.
ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ആരാധനാലയം എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ടവര്‍ വരുന്നത്. അറുനൂറോളം കുടുംബങ്ങളുണ്ട്. ജനവാസ മേഖലയില്‍ ടവര്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ടവര്‍ നിര്‍മ്മാണം എന്ത് വില കൊടുത്തും തടയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി പൊലീസ് ഇടപെട്ട് ടവറിന്‍റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍.
