സഹോദരനെ മർദിച്ചത് ചോദ്യം ചെയ്തതിൽ കയ്യേറ്റം, മർദ്ദിച്ചയാളും പകരം ചോദിക്കാനെത്തിയ ആളും അറസ്റ്റിൽ

Published : Apr 28, 2026, 01:46 AM IST
Questioned for beating his brother,

Synopsis

കഴക്കൂട്ടത്ത് മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ലാലുവിനെ ആക്രമിച്ചതിന് പ്രതികാരമായി സഹോദരൻ ബാലു, രതീഷിനെ തിരിച്ചും ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മേനംകുളം സ്വദേശികളായ രതീഷ്, ബാലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: കഴക്കൂട്ടത്ത് മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കൾ തമ്മിൽ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശികളായ രതീഷ് എന്ന പഞ്ചായത്ത് ഉണ്ണി (44), ബാലു (47) എന്നിവരാണ് അറസ്റ്റിലായത്. ​ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ​ആദ്യ സംഭവം. മുൻവൈരാഗ്യത്തെത്തുടർന്ന് രതീഷ്, മേനംകുളം സ്വദേശിയായ ലാലുവിനെ തടിക്കഷ്ണം ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

തൻ്റെ സഹോദരനായ ലാലുവിനെ ആക്രമിച്ചതിലുള്ള പ്രതികാരമായി, ബാലു പഞ്ചായത്ത് നടയിൽ വെച്ച് രതീഷിനെ തിരിച്ചും ആക്രമിച്ചു. ഇരു സംഭവങ്ങളും പരാതിയായി എത്തിയതോടെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലുമാണ് ഇരുവരെയും പിടികൂടിയത്. രതീഷ് കല്ലുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി ബാലു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രതീഷിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രതീഷ് തിരുവനന്തപുരം സിറ്റി, റൂറൽ സ്റ്റേഷനുകളിലായി പതിനാലോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു ലക്ഷം രൂപ കടം വാങ്ങി, പണം തിരികെ ചോദിച്ചതോടെ കഥ മാറി, ഹരിപ്പാട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചത് നല്‍കിയില്ല, നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്നു, നിരവധി കേസുകളിലെ പ്രതി പിടിയിൽ