
കോഴിക്കോട്: താമരശ്ശേരി ഐഎച്ച്ആർഡിയിൽ ഇന്നലെ റാഗിംങിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് നടപടി. റാഗിംങ്ങിൽ പങ്കെടുടുത്ത 15 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. റാഗിങ്ങിന് ഇരയായവരുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മണ്ണാർക്കാട് സഹകരണ കോളേജിൽ റാഗിംഗെന്ന് പരാതി; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
അതേസമയം, സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികൾക്കു നേരെയും പരാതി നൽകിയിട്ടുണ്ട്. കോളേജിലെ വാക്കുതർക്കത്തിന് ശേഷം പുറമെ നിന്നുള്ളവർ കയ്യേറ്റം നടത്തിയെന്നാണ് പരാതി. രണ്ടു പരാതികളിലും പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആശുപത്രിയുടെ മുന്നിലും സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. എട്ടുപേർ്ക് പരിക്കേറ്റു. കാര്യമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ റാഗിംഗെന്ന് പരാതി; നാല് വിദ്യാർത്ഥികൾ പരിക്കേറ്റു
റാഗിങ് നിരോധിച്ചിട്ടുണ്ടെങ്കിലും നിരവധി കോളേജുകളിൽ ഇപ്പോഴും റാഗിങ്ങ് നടക്കുന്നുണ്ട്. കഴിഞ്ഞ മാസം മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളേജ് പ്ലസ് ടു വിദ്യാർഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റതായി പരാതി പുറത്തുവന്നിരുന്നു. പരിക്കേറ്റ രണ്ട് വിദ്യാർഥികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തങ്ങൾ റാഗിങിന് ഇരയായെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളജിലെ പ്ലസ് ടു വിദ്യാർഥികളായ ടി സ്വാലിഹ്, സി അസ്ലം എന്നിവർക്കാണ് മർദനമേറ്റത്. ഇന്റർവെൽ സമയത്ത് ശുചിമുറിയിലേക്ക് പോകുന്നതിനിടെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് നിർത്തി ഇഷ്ടിക കൊണ്ടും മറ്റും മർദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. മുടി കളർ ചെയ്ത് വന്നതും ഷൂ ധരിച്ച് എത്തിയതും നേരത്തെ സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു. ഇതേ ചൊല്ലി തർക്കവും ഉണ്ടായിരുന്നു. ഇതിലെ വൈരാഗ്യമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞിരുന്നു.